ആലപ്പുഴ: ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നിയമസാക്ഷരതാ ക്ളബ്ബിന്റെ ഉദ്ഘാടനം അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് അംഗം എൻ.മുരളീധരൻ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എൻ.വി.വിജേഷ് അദ്ധ്യക്ഷത വഹിച്ചു. എ.ജെ.എം.ബോണി, പി.കെ.സുനിൽ, പി.ടി.നൈനാൻ, പി.എ.അശ്വരാജ് എന്നിവർ സംസാരിച്ചു. എല്ലാ ഞായറാഴ്കളിലും രാവിലെ 10ന് നിയമസാക്ഷരതാ ക്ളബ്ബിന്റെ നേതൃത്വത്തിൽ നിയമസഹായ കേന്ദ്രം പ്രവർത്തിക്കും.