ആലപ്പുഴ : കൈതത്തിൽ ശ്രീ ഘണ്ടാകർണ-ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. മാർച്ച് ഒന്നിന് സമാപിക്കും. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഭദ്രദീപ പ്രകാശനം നടത്തി. സുധീഷ് വളമംഗലമാണ് യജ്ഞാചാര്യൻ. ഇന്ന് രാവിലെ 11ന് നരസിംഹാവതാരം, ഉച്ചയ്ക്ക് 12.30ന് പ്രസാദഊട്ട്, 26ന് രാവിലെ 11.30ന് ശ്രീകൃഷ്ണാവതാരം, ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്, 27ന് രാവിലെ 11ന്ഗോവിന്ദപട്ടാഭിഷേകം, വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന, 28ന് രാവിലെ 11.30ന് രുക്മിണീസ്വയംവരം, ഉച്ചയ്ക്ക് 1ന് രുക്മിണി സ്വയംവര സദ്യ, വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ. 29ന് രാവിലെ 11.30ന്കുചേലസദ്ഗതി, മാർച്ച് 1ന് രാവിലെ 11ന് സ്വധാമപ്രാപ്തി, 11.30ന് അവഭൃതസസ്നാനം.