mathethara

ചാരുംമൂട് : സി.പി.ഐയുടെ നേതൃത്വത്തിൽ പാർട്ടി ദേശീയ നേതാവ് ഗോവിന്ദ് പൻസാരെയുടെ രക്തസാക്ഷി ദിനത്തിൽ താമരക്കുളത്ത് മതേതര സംരക്ഷണ സദസ് സംഘടിപ്പിച്ചു.

ജനയുഗം ജനറൽ മാനേജർ സി.ആർ. ജോസ് പ്രകാശ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി.

ജി.സോഹൻ ,പി.ജോസഫ്, എം.എം. സാലി, വി.എം. മുസ്തഫാ റാവുത്തർ, മുഹമ്മദാലി,ഷാജി അറഫ, ഡി. ശിവശങ്കരപ്പിള്ള , ജി. വാസവൻ, എസ്.എ.റഹീം, കെ.സുധാകരൻ തുടങ്ങിയവർ സംസാരിച്ചു .