ആലപ്പുഴ: ഐക്യകർഷകസംഘം ജില്ലാസമ്മേളനം ആർ.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. ബി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്തുക്കുട്ടി കുഞ്ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.നെടുവേലി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കലാനിലയം രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് എസ്. എസ്.ജോളി മികച്ച കർഷകരെ ആദരിച്ചു. ഐക്യമഹിളാസംഘം സംസ്ഥാന പ്രസിഡന്റ് സി.രാജലക്ഷ്മി, സംസ്ഥാനകമ്മിറ്റിയംഗം എൻ. ഗോവിന്ദൻ നമ്പൂതിരി, ഡി. രാജഗോപാൽ, അമ്മിണി വർഗീസ് എന്നിവർ സംസാരിച്ചു