പൂച്ചാക്കൽ: മാക്കേക്കടവ് വടക്കേ വേലിക്കകത്ത് ക്ഷേത്രത്തിലെ സർപ്പോത്സവവും കളമെഴുത്തുംപാട്ടും ഇന്ന് ആരംഭിച്ചു മാർച്ച് ഒന്നിന് സമാപിക്കും. ഇന്ന് രാവിലെ 11ന് നാഗരാജാവിന്റെ ഭസ്മക്കളം, നാളെ രാവിലെ 10.30 ന് കുഴിനാഗ സർപ്പക്കളം, 27 ന് രാവിലെ 10.30 ന് മണിനാഗ സർപ്പക്കളം, 28 ന് രാവിലെ 10ന് യക്ഷി ഗന്ധർവ്വ ഭസ്മക്കളം, വൈകിട്ട് 5.30ന് പാട്ട്, 29 ന് പുലർച്ചെ 2ന് പൊടിക്കളം, രാത്രി 8 ന് ബ്രഹ്മരക്ഷസ് സ്വാമിയുടെ കളം, മാർച്ച് ഒന്നിന് വൈകിട്ട് 6.30ന് താലപ്പൊലി വരവ്.