vazha

കുടിവെള്ളത്തിനായി പരക്കം പാഞ്ഞ് വേടരപ്ലാവ് നിവാസികൾ


ചാരുംമൂട്: കൊടും വെയി​ലി​ൽ മനുഷ്യർ മാത്രമല്ല കാർഷി​ക വി​ളകളും കരി​ഞ്ഞുണങ്ങുകയാണ്. താമരക്കുളം പ്രദേശങ്ങളിൽ വ്യാപകമായ കൃഷി​നാശമാണ് ഉണ്ടായത്.

കരപ്രദേശങ്ങളിൽ കൃഷി ചെയ്തിരുന്ന ഒട്ടു മിക്ക കർഷകരുടെയും വാഴയും പാവലും പയറും ഉൾപ്പടെ ഒട്ടു മിക്ക കാർഷിക വിളകളും കൊടും ചൂടിൽ കരിഞ്ഞുണങ്ങി. കുലച്ച ഏത്തവാഴകൾ വിളയും മുൻപേ ഒരുമിച്ചു ഒടിഞ്ഞു വീഴുന്ന സ്ഥി​തി​യാണ്. കർഷകനും മാവേലിക്കര എസ് എൻ ഡി പി യൂണിയൻ മുൻ സെക്രട്ടറിയുമായ ബി സത്യപാലിന്റെ പുരയിടത്തിൽ കൃഷി ചെയ്യ്തിരുന്ന 200 മൂട് ഏത്തവാഴകൾ വെയിലേറ്റു നിലംപൊത്തി. അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വേടരപ്ലാവ് പ്രദേശത്തു കുടിവെള്ളമി​ല്ല
കെ ഐ പി കനാൽ കടന്നു ചെല്ലാത്ത വേടരപ്ലാവ് മേഖലയിലാണ് കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷം . 300 ൽ പരം കുടുംബംങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകായണ്‌ .പൈപ്പ് ലൈനിൽ വെള്ളം വരാത്തത് സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നു.

പാലക്കുറ്റി പമ്പ്ഹൗസ് ശരിയാക്കാമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും വാട്ടർ അതോറിട്ടി​ സ്വീകരിക്കുന്നില്ല .പാറ്റൂർ കുടിവെള്ള പദ്ധതിയുടെ പ്രയോജനം വേടരപ്ലാവ് പ്രദേശങ്ങളിൽ എത്തിക്കാമെന്ന എം എൽ യുടെ വാഗ്ദാനവും ഫ്ലക്സിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.

സുനിതാ ഉണ്ണി,
16-ാം വാർഡ് മെമ്പർ
താമരക്കുളം ഗ്രാമ പഞ്ചായത്ത്