തുറവൂർ: തുറവൂർ ചിന്താവേദിയുടെ നേതൃത്വത്തിൽ " ഭരണഘടനാ ധാർമികതയും ജനാധിപത്യ സമൂഹവും " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കെ.പി.അജിത്കുമാർ വിഷയം അവതരിപ്പിച്ചു.പ്രസിഡന്റ് പ്രൊഫ.കെ.സദാനന്ദൻ അദ്ധ്യക്ഷനായി. വിനയകുമാർ തുറവൂർ ,ആർ.അനിൽകുമാർ, എസ്.ദിനകർ ,എം.സലാവുദ്ദീൻ, എസ്.വി.ശ്രീകുമാർ ,സി.മണിയപ്പൻ, ഗീത തുറവൂർ, വി.ലെനിൻ, എം.ജി.രാധാകൃഷ്ണൻ ,റാം മോഹൻ കർത്താ, പ്രമോദ്, കെ.എം.നൈന, ഷൺമുഖൻ എന്നിവർ സംസാരിച്ചു.