ചാരുംമൂട് : പി കൃഷ്ണപിള്ള സ്മാരകത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ സർക്കാർ ഭൂമി സ്വന്തമാക്കാനുള്ള സി.പി.എം ഗൂഡാലോചന നാടിന് ആപത്താണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു.
:നൂറനാട് ലെപ്രസി സാനിട്ടോറിയത്തിൽ പി കൃഷ്ണപിള്ള സ്മാരകം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാനിട്ടോറിയത്തിനകത്തുള്ള വലിയ ഓഡിറ്റോറിയവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറിയും വേണ്ട വിധം സംരക്ഷിക്കാതെ അതേ കാര്യങ്ങൾ തന്നെ വീണ്ടും സാംസ്കാരിക കേന്ദ്രത്തിന്റെ മറവിൽ ചെയ്യാൻ പോകുന്നു എന്ന് വാഗ്ദാനം നൽകി കോടികൾ വില വരുന്ന സർക്കാർ ഭൂമി കയ്യേറാൻ ശ്രമിക്കുകയാണ്. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ.കെ.ദാമോദരൻ, മധു ചുനക്കര, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം, സെക്രട്ടറിമാരായ അഡ്വ.കെ.വി അരുൺ, കെ.വി.അരവിന്ദാക്ഷൻ, പി.കെ.ഗോപാലകൃഷ്ണകുറുപ്പ്, യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് പീയുഷ് ചാരുംമൂട്, പ്രദീപ് തത്തംമുന്ന, വാസുദേവൻ പിള്ള എന്നിവർ സംസാരിച്ചു.