ചാരുംമൂട്: പറയംകുളം മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ പൂയം തിരുനാൾ ഉത്സവം 28മുതൽ മാർച്ച് ഏഴ് വരെ നടക്കും. 28-മുതൽ മാർച്ച് ആറ് വരെ അഷ്ടദ്രവ്യ ഗണപതിഹോമം,ഭാഗവത പാരായണം,ഭഗവതിസേവ,സുകൃതഹോമം,വിഷ്ണുപൂജ എന്നിവ നടക്കും.മാർച്ച് ഏഴിന് രാവിലെ ഏഴിന് പൊങ്കാല,തിരുമുമ്പിൽ പറ,പുള്ളുവൻപാട്ട്,പഞ്ചവിംശതീ കലശപൂജ,കളഭാഭിഷേകം,കാവിൽ നൂറുംപാലും,12ന് അന്നദാനം,ആറിന് ദീപക്കാഴ്ച.ക്ഷേത്ര തന്ത്രി എൻ.ടി.പ്രഹ്ളാദൻ നമ്പൂതിരി,മേൽശാന്തി പ്രണവ്പോറ്റി എന്നിവർ കാർമികരാകും