ചേർത്തല:വാരനാട് ദേവിക്ഷേത്രത്തിലെ പത്താം ഉത്സവദിനമായ ഇന്ന് വൈകിട്ട് 6.30ന് ചലച്ചിത്രതാരം അനുശ്രീയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് അരങ്ങേറും.
26ന് രാവിലെയും വൈകിട്ടും ചോ​റ്റാനിക്കര വിജയൻ മാരാരുടെ മേജർസെ​റ്റ് പഞ്ചവാദ്യം, രാത്രി 8ന് ചെന്നൈ ടി.വി.ശങ്കരനാരായണന്റെ സംഗീതസദസ്,
പള്ളിവേട്ട ഉത്സവദിനമായ 27ന് രാവിലെ 9നും വൈകിട്ട് 4നും പെരുവനംകുട്ടൻമാരാരുടെ നേതൃത്വത്തിൽ 101 പേരുടെ പഞ്ചാരിമേളം,രാവിലെ 11.30ന് 11 ഗജവീരൻമാർക്ക് ഗജപൂജയും ആനയൂട്ടും നടത്തും. രാത്രി 10.30ന് പള്ളിവേട്ട. ആറാട്ട് ഉത്സവദിനമായ 28ന് ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 4ന് ആറാട്ട് എഴുന്നള്ളത്ത്, 6.30ന് ആറാട്ട് വരവ്, മാമ്പലം ശിവയുടെ നാദസ്വരക്കച്ചേരി. കുംഭഭരണി ഉത്സവദിനമായ 29ന് രാവിലെ 4.30മുതൽ ഭരണി ദർശനം, വൈകിട്ട് 7ന് ഏഴ് ഒ​റ്റത്തൂക്കങ്ങൾ, രാത്രി 10ന് പിന്നണിഗായകർ ബിജുനാരായണന്റെയും രഞ്ജിനി ജോസിന്റെയും ഗാനമേള, 12.30ന് രണ്ട് ഗരുഡൻതൂക്കങ്ങൾ .