ആലപ്പുഴ: ഡി ആൻഡ് ഒ ലൈസൻസ് പുതുക്കി നൽകുന്നതിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പകൽക്കൊള്ളകൾ അവസാനിപ്പിച്ചില്ലങ്കിൽ ശക്തമായ സമരവുമായ് മുന്നോട്ട് പോകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ്, ജേക്കബ് ജോൺ, സജു പാർത്ഥസാരഥി, വർഗ്ഗീസ് വല്ലാക്കൽ, കെ.എസ്.മുഹമ്മദ്, ആർ.സുഭാഷ്, വി.സി.ഉദയകുമാർ, പ്രതാപൻ സൂര്യാലയം,ഹരിനാരായണൻ, ഐ.ഹലീൽ, മുഹമ്മദ് നജീബ്, എം.എസ്.ഷറഫുദ്ദീൻ, അശോകപ്പണിക്കർ, മുസ്തഫാ റാവുത്തർ, എബ്രഹാം പറമ്പിൽ, സുനീർ ഇസ്മയിൽ, ടോമി പുലിക്കാട്ടിൽ, സിനിൽ സബാദ്, ബി.മെഹബൂബ് തുടങ്ങിയവർ സംസാരിച്ചു.