tv-r

തുറവൂർ: പശുത്തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ ക്ഷീരകർഷകൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മേനാശ്ശേരി അമ്മത്തുശ്ശേരി ശശിയുടെയും ഉദയമ്മയുടെയും ഏകമകൻ ഉണ്ണിയാണ്(30) മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ഷോക്കേറ്റ ഉടനെ ഉണ്ണിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോട്ടോർ വയറിൽ നിന്നാണ് ഷോക്കേറ്റതെന്ന് പട്ടണക്കാട്. പൊലീസ് പറഞ്ഞു. ചേർത്തല ഓട്ടോകാസ്റ്റിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ഉണ്ണി. ഭാര്യ: ശ്രുതി , മകൻ: ആദി കൃഷ്ണൻ