മാവേലിക്കര: കേരളസർവകലാശാല നാടകോത്സവത്തിന് ഇന്ന് രാവിലെ 10ന് മാവേലിക്കര ബിഷപ്മൂർ കോളേജിൽ യുവ സംവിധായകനും ബിഷപ്മൂർ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അവസാന വർഷ വിദ്യാർത്ഥിയുമായ രവിശങ്കർ ഉദ്ഘാടനം ചെയ്യും. വിചാരണ, രംഗം ഒന്ന് അരാഷ്ട്രീയ വാദികൾ ചോദ്യം ചെയ്യപ്പെടുന്നു എന്ന പേരി​ലുള്ള നാടകോത്സവത്തി​ൽ ഇരുപതോളം നാടകങ്ങൾ മത്സരത്തിനുണ്ടാവും.