ആലപ്പുഴ: വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 29ന് ചലച്ചിത്രശില്പശാലയും ഹ്രസ്വസിനിമാ ചിത്രീകരണവും സംഘടിപ്പിക്കുന്നു. അഭിനയം,തിരക്കഥാരചന, ചലച്ചിത്രസംവിധാനം, ഫിലിം എഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ പ്രമുഖർ ക്ലാസ് നയിക്കും. പഠനോപകരണങ്ങൾ, സർട്ടിഫിക്കറ്റ്, ഭക്ഷണം എന്നിവ ക്യാമ്പിൽ ലഭിക്കും. പങ്കെടുക്കുന്നവരെക്കൂടി ഉൾപ്പെടുത്തി ഹ്രസ്വസിനിമയുടെ ചിത്രീകരണത്തിനും തുടക്കം കുറിക്കും. താത്പര്യമുളളവർ 9495440501ൽ ബന്ധപ്പെണമെന്ന് സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ അറിയിച്ചു.