മാവേലിക്കര:അമ്മഞ്ചേരിൽ ദേവീക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവും പുനപ്രതിഷ്ഠാ വാർഷികവും ഇന്ന് മുതൽ മാർച്ച് ആറുവരെ നടക്കും. ക്ഷേത്രാചാര്യൻ ഞാറയ്ക്കൽ എസ്.സുകുമാരൻ തന്ത്രി മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ 6.10 മുതൽ അഖണ്ഡനാമജപം, വൈകിട്ട് 7നും 7.30നും മദ്ധ്യേ തൃക്കൊടിയേറ്റ്, രാത്രി 9ന് ഭക്തിഗാനസുധ. 27 മുതൽ ദിവസവും രാവിലെ 5.30 ന് ഗണപതിഹോമം, 7.30ന് ദേവീഭാഗവത പാരായണം. 28ന് രാത്രി 8.30ന് മാജിക് ഷോ, 10ന് മ്യൂസിക്കൽ ഫ്യൂഷൻ. 29ന് രാത്രി 8.30ന് നൃത്തം. മാർച്ച് ഒന്നി​ന് രാത്രി 9.30ന് നാടൻപാട്ട് തിരുമുടിത്തോറ്റം. 2ന് രാത്രി 9.30ന് ഗാനമേള. 3ന് രാത്രി 9ന് അൻപൊലി. 4ന് രാത്രി 9.30ന് നാടൻപാട്ട് കളിയാട്ടക്കാലം. 5ന് രാവിലെ 9ന് നവകം, 9.30ന് നൂറുംപാലും പുള്ളുവൻപാട്ടും, 10.30ന് ഉത്സവബലി, ഉച്ചയ്ക്ക് 1ന് അന്നദാനം, രാത്രി 8ന് സേവ, 11.30ന് പള്ളിവേട്ട, പള്ളിനിദ്ര. 6ന് രാവിലെ 9.30ന് കൊടിയിറക്ക്, തുട‌ർന്ന് ആറാട്ട് പുറപ്പാട്, ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, ഉച്ചയ്ക്ക് 12.30ന് പിറന്നാൾ സദ്യ, 1ന് സജി കരുവാറ്റയുടെ പ്രഭാഷണം. വൈകിട്ട് 4ന് കെട്ടുകാഴ്ചവരവ്, 9ന് മെഗാഷോ.