ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ ഇന്ന് രാവിലെ 10.30ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. ജില്ല കളക്ടർ എം.അഞ്ജന ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും.