വള്ളികുന്നം : 4940-ാo നമ്പർ ശ്രീ ദുർഗാ എൻ.എസ്.എസ് കരയോഗത്തിന്റ ആഭിമുഖ്യത്തിൽ മന്നത്ത് പത്മനാഭന്റെ ചരമവാർഷിക ദിനത്തിനോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. കരയോഗം പ്രസിഡന്റ് ജി. ശ്യാംക്യഷ്ണൻ സമുദായ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പുഷ്പാർച്ചനയും പ്രാർത്ഥനയും നടന്നു. കരയോഗം സെക്രട്ടറി എം പി പ്രവീൺ കുമാർ, ശ്രീനാഥ്, വിജയ കാരണവർ ഭാസ്കരൻ പിള്ള, പുത്തൻപുരയിൽ വാസുദേവൻ പിള്ള, ക്യഷ്ണകുമാർ ശോഭനകുമാരി, ശ്രീജ കല്ലൂരേത്ത്, ക്യഷ്ണമ്മ, ബാലസമാജം പ്രസിഡന്റ് ഐശ്വര്യ തുടങ്ങിയവർ പങ്കെടുത്തു.