ആലപ്പുഴ: നാവിക സേനയിലെ വിരമിച്ച സൈനികരുടെയും വിധവകളുടെയും പരാതികൾക്ക് ഫോർട്ട്‌കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയുടെ ആഭിമുഖ്യത്തിൽ 29ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ജില്ലാ സൈനികക്ഷേമ ഓഫീസിൽ പരിഹാരം കാണും. നേവിയിൽ നിന്ന് വിരമിച്ച ഭടന്മാരും/വിധവകളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0477 2245673.