ആലപ്പുഴ: നഗരസഭ 2020-2021 വർഷത്തെ വികസന സെമിനാർ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സി.ജ്യോതിമോൾ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. എ.എ.റസാക്ക്, ജി.മനോജ്കുമാർ, മോളി ജേക്കബ്, ബിന്ദു കളരിക്കൽ, പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ, മുൻ ചെയർമാൻ തോമസ് ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു.