മാവേലിക്കര: പൊന്നാരംതോട്ടം ശ്രീഭദ്ര -ശ്രീദുർഗ ദേവീക്ഷത്രത്തിൽ ധ്വജപ്രതിഷ്ഠ ഇന്ന് നടക്കും.രാവിലെ 5ന് ഗണപതിഹോമം, അധിവാസം വിടർത്തിപൂജ, മരപ്പാണി, വാഹനബിംബവും കലശങ്ങളും, ശ്രീകോവിലിലേക്ക് എഴുന്നള്ളിയ്ക്കൽ, 8ന് ധ്വജവാഹനബിംബ പ്രതിഷ്ഠ നടക്കും. വൈകിട്ട് ബ്രഹ്മകലശപൂജ, അധിവാസഹോമം. നാളെ രാവിലെ ഗണപതിഹോമം, ചതുർത്ഥ കലശാഭിഷേകം.നാളെ വൈകിട്ട് 7ന് ഉത്സവത്തിന് കൊടിയേറും. മാർച്ച് 3ന് സമാപിക്കും. 3ന് വൈകിട്ട് 3.30ന് ആറാട്ടുബലി, ആറാട്ട് എഴുന്നള്ളത്ത്, പ്രസന്നപൂജ, കൊടിയിറക്ക് .