അമ്പലപ്പുഴ : ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യപരമായ രീതിയിൽ സമരം നടത്തിയവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാ അത്ത് അസോസിയേഷൻ പ്രതിഷേധിച്ചു. യോഗത്തിൽ ഭാരവാഹികളായ സി. എ. സലിം ചക്കിട്ടപറമ്പ്‌,സലിം എം മാക്കിയിൽ, അഡ്വ. എ .നിസാമുദ്ദീൻ, നിസാർ പുളിപ്പറമ്പ്, നവാസ് വണ്ടാനം തുടങ്ങിയവർ സംബന്ധിച്ചു.