അമ്പലപ്പുഴ: സ്നേഹപൂർവം ജീവകാരുണ്യ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ വൃക്കരോഗ നിർണയ ക്യാമ്പും, ബ്ലഡ് ഡോണേഴ്സ് ഫോറം രൂപീകരണവും 29 ന് രാവിലെ 8.30 ന് പുന്നപ്ര സ്നേഹപൂർവം ജനകീയ മെഡിക്കൽസിൽ നടക്കും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ ഉദ്ഘാടനം ചെയ്യും. ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിക്കും. ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ പ്രഖ്യാപനം കമാൽ എം.മാക്കിയിൽ നിർവഹിക്കും