photo

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹിളാ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി മുൻപോട്ടു പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് ബിന്ദുബൈജു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ ലീലാമ്മ ജോസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ.ശ്യാമള, സുജ ജോഷ്വ, കുഞ്ഞുമോൾ രാജു,ബീന സക്കറിയ, സംസ്ഥാന സെക്രട്ടറിമാരായ സുജ ജോൺ,സജിമോൾ ഫ്രാൻസിസ്, ജില്ലാ വൈസ് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, സെക്രട്ടറിമാരായ ഗീത ആനന്ദ് രാജ്,ലത രാജീവ്,ബി രാധമ്മ,ചന്ദ്ര ഗോപിനാഥ്,റോസ് ദലീമ,ബിയാട്രീസ് മോഹൻദാസ്, സുധാമണി, ലളിത രാമനാഥൻ,ശ്രീലത രവീന്ദ്രൻ,റോസമ്മ ജോൺ, നിയോജക മണ്ഡലം പ്രസിഡന്റമാരായ ഏലിയാമ്മ വർക്കി ,ഉഷാ സദാനന്ദൻ ,ശ്രീദേവി രാജു തുടങ്ങിയവർ സംസാരിച്ചു.