ആലപ്പുഴ: സംസ്ഥാന ബഡ്ജറ്റിൽ ഭീമമായി നികുതി വർദ്ധിപ്പിച്ചതിനെതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്താകമാനം വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 ന് കലവൂർ വില്ലേജ് ഓഫിസിനു മുന്നിൽ നടക്കുന്ന ധർണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.