ചേർത്തല:കോൺഗ്രസ് നേതാവായിരുന്ന ദേവകീകൃഷ്ണന്റെ 37ാം ചരമവാർഷികം 28ന് ആചരിക്കും.
രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന,വൈകിട്ട് 5ന് വയലാർ കവലയിൽ നിന്നും മൗനജാഥ.തുടർന്ന് നാഗംകുളങ്ങര കവലയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ചരമദിനാചരണ കമ്മിറ്റി ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും. ഡി.സി.സി പ്രസിഡന്റ് എം.ലിജു,ഷാനിമോൾ ഉസ്മാൻ എം.എൽ.എ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.