കായംകുളം : ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഓണാട്ടുകര എള്ളിന് ഭൗമ സൂചക സംരക്ഷണം നേടുന്നതിന് വേണ്ടി നടത്തുന്ന ഏകദിന ശിൽപശാല നാളെ 11ന് നടക്കും. 3ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം 3ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. ഭൗമ സൂചക അപേക്ഷ കൈമാറ്റം കെ.രാജൻ എംഎൽ.എ നിർവഹിക്കും.