കായംകുളം : കൃഷ്ണപുരം കാപ്പിൽമേക്ക് പെരളശ്ശേരിൽ ഭദ്രകാളീ ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം ഇന്നും നാളെയും നടക്കും. ഇന്ന് 7മുതൽ അഖണ്ഡനാമജപം, രാത്രി 8ന് നൃത്തം, നാളെ 5.30ന് ഗണപതിഹോമം, 7.30ന് പൊങ്കാല, 11.30ന് സർപ്പപൂജ,1ന് അന്നദാനം, 6.30ന് ദീപക്കാഴ്ച, 8ന് പഴമൊഴി ആട്ടം, 10.30ന് കുരുതി.