കായംകുളം: കൃഷ്ണപുരം കളീക്കൽ ഭദ്രാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കലശപൂജയും തിരുവല്ല വളവക്കോട്ട് ഇല്ലം ഡോ. ദിലീപ് നാരായണൻ നമ്പൂതിരിയുടെയും പ്രദീപ് തിരുമേനിയുടെയും മുഖ്യകാർമികത്വത്തിൽ നാളെയും മറ്റന്നാളും നടക്കും. നാളെ 6ന് ഗണപതിഹോമം, 7ന് അഖണ്ഡനാമജപം, 9ന് പ്രഭാത ഭക്ഷണം, 1ന് സമൂഹസദ്യ, 6ന് ദീപക്കാഴ്ച, 28ന് 8.30ന് നിവേദ്യ പൊങ്കൽ, 9.30ന് കലശപൂജ, 10.30ന് സർപ്പംപാട്ട്, 1ന് സമൂഹസദ്യ, 6ന് ദീപക്കാഴ്ച, 7ന് തിരുവാതിര തുടങ്ങിയവ നടക്കും.