കായംകുളം: തീർത്ഥം പൊഴിച്ചാലുംമൂട് അമ്മൻ കോവിലിലെ ദശദിന അമ്മൻകൊട മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ തുടങ്ങി. 2ന് സമാപിക്കുന്ന സപ്താഹത്തിന്റെ ആചാര്യൻ പുള്ളിക്കണക്ക് ഓമനക്കുട്ടനാണ്. ഉത്സവം മാർച്ച് 6 ന് സമാപിക്കും. 2 വരെ എല്ലാ ദിവസവും 6ന് ഗണപതിഹോമം, 12.30ന് ഭാഗവത കീർത്തനം, പ്രഭാഷണം, 1ന് അന്നദാനം, 7ന് ഭജന, 26ന് വൈകിട്ട് 6ന് കാപ്പ് കെട്ട്, 7ന് അന്നദാനത്തിനുള്ള ദ്രവ്യ സമർപ്പണം, 7.15ന് കുത്തിയോട്ടം, 27ന് 10.30ന് ഉണ്ണിയൂട്ട്, 28ന് 8ന് കലശാഭിഷേകം, 10.45ന് ഗോവിന്ദ പട്ടാഭിഷേകം, 6.30ന് താലിക്ക് പൊന്നുരുക്ക്, 29ന് 10.30ന് രുഗ്മിണീസ്വയംവര ഘോഷയാത്ര, 11.45ന് രുഗ്മിണീ സ്വയംവരം, 1ന് 11ന് ഷഷ്ഠി വ്രത പൂജ, യജ്ഞത്തിന്റെ അവസാന ദിവസമായ 2ന് 3.30ന് അവഭൃഥ സ്നാന ഘോഷയാത്ര തുടങ്ങിയവ നടക്കും. എട്ടാം ഉത്സവമായ 3ന് 3.30ന് നേർച്ചക്കാവടി, 7.30ന് ഭക്തിഗാന സുധ, 4ന് 5ന് തിരുവാഭരണ ചാർത്ത്, 9ന് തിരുവാതിര, 5ന് 8ന് നേർച്ചക്കരകം, വിൽപ്പാട്ട്, 6ന് 11ന് ഉച്ചപ്പൊങ്കാല, 12.30ന് ഓട്ടൻതുള്ളൽ, 8ന് ആറാട്ട് കരകം എഴുന്നള്ളത്ത്, 11ന് വിൽപ്പാട്ട്, 12ന് പൂപ്പട, 1ന് നൃത്തം, 7ന് 5.30ന് മഞ്ഞ നീരാട്ട്, 6ന് വിൽപ്പാട്ട് തുടർന്ന് ദേവി മൂല സ്ഥാനമായ കാഞ്ചീപുരത്തേക്ക് യാത്രയാകുന്ന ചടങ്ങ് തുടങ്ങിയവ നടക്കും. നടതുറപ്പ് ഉത്സവമായ 13ന് 6ന് വിൽപ്പാട്ട്, 10ന് കലശാഭിഷേകം, 5.30ന് വലിയ പൊങ്കൽ, 7ന് കുത്തിയോട്ടം എന്നിവ നടക്കും.