കായംകുളം: കേരള കോ - ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ പരിഷ്കരണം, ക്ഷാമബത്ത വർദ്ധിപ്പിക്കൽ, ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കൽ, ബോർഡിൽ സംഘടനാ പ്രാതിനിദ്ധ്യം അനുവദിക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ മന്ത്രിക്ക് കാർഡ് അയക്കൽ സമരം നടന്നു.
കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് എ.അസീസ് ഹാജി അദ്ധ്യക്ഷത വഹിച്ചു.കെ. മനോഹരൻ, പി.കെ.അനന്തകൃഷ്ണൻ, കെ.രാധമ്മ ,വിശ്വനാഥപിള്ള, സരസ്വതി അമ്മ, എം.പി.റോയി, വി.ബാബു, കെ.ഗോപാലകൃഷ്ണൻ, എം.ബി.രാജമ്മ, എന്നിവർ സംസാരിച്ചു.