മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ മന്നം സമാധി ദിനം ആചരിച്ചു. മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിന് മുമ്പിൽ ഭദ്രദീപം തെളിയിച്ച് യൂണിയൻ പ്രസിഡന്റ് എസ്.എസ്.പിള്ള സമാധി ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് പുഷ്പാർച്ചനയും നാമജപ പ്രാർത്ഥനയും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ ചന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ, അരുൺ​കുമാർ കണ്ടിയൂർ, ഡോ.പ്രദീപ് ഇറവങ്കര, ജി.ചന്ദ്രശേഖരൻപിള്ള, ജി.ശ്രീകുമാർ, ജി.ജെ.ജയമോഹൻ, എൽ.സതിയമ്മ, എം.ബി.മീര എന്നിവർ സംസാരിച്ചു.