അരൂർ: കാൽനടയാത്രികനായ വൃദ്ധൻ പിക്കപ്പ് വാൻ ഇടിച്ചു മരിച്ചു. അരൂർ പഞ്ചായത്ത് 21-ാം വാർഡിൽ ചക്കനാട്ട് പറമ്പിൽ പി.കെ.അപ്പു (ചന്ദ്രൻ -70) ആണ് മരിച്ചത്. ദേശീയപാതയിൽ അരൂർ പള്ളിക്ക് തെക്കുഭാഗത്ത് എസ്.എൻ.ഡി.പി.ഓഫീസിനു സമീപം ഇന്നലെ പുലർച്ചെ ആറിനായിരുന്നു അപകടം. ചായക്കടയിൽ നിന്ന് ചായ കുടിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അപ്പുവിനെ എറണാകുളത്തു നിന്ന് കൊല്ലത്തേക്ക് പഴയ വീട്ടുപകരണങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് ഇടിച്ചത്. ഉടൻ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ഭാര്യ: സതി. മക്കൾ ധന്യ ,രമ്യ, സൗമ്യ. മരുമക്കൾ: സുനിൽ കുമാർ, ബാബു, സുഭാഷ്