ആലപ്പുഴ:ഇന്ത്യയുടെ മുഖമുദ്റയാണ് മതേതരത്വമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഡി.സുഗതൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എം.ലിജു നയിച്ച ജില്ലാ പദയാത്രയുടെ മാരാരിക്കുളം ബ്ലോക്കിലെ പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ .ചിദംബരൻ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം രവീന്ദ്രദാസ്,കെ.വി.മേഘനാദൻ, റീഗോ രാജു, പി.ജെ.മാത്യു, എസ്.ശരത്,ടി. സുബ്രഹ്മണ്യ ദാസ്, അമ്പാടി മുരളി, കെ. ആർ രാജാറാം, സി.സി നിസാർ, ചന്ദ്രബാബു, കെ.എച്ച്. മജീദ്, ഹരിലാൽ,കെ.വി. ജോസി, പി.എസ്. സതീശൻ, ബാലചന്ദ്രൻ, എം.പി.ജോയ്,പി.ജെ.ആന്റണി, അച്ചപ്പൻ, സി.എ ലിയോൺ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ പദയാത്രയുടെ ഫ്ളാഗ്ഓഫ് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ നിർവ്വഹിച്ചു. മാരാരിക്കുളം, തെക്ക്, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, ആര്യാട് എന്നീ പഞ്ചായത്തുകളിലാണ് പദയാത്ര പര്യടനം നടത്തിയത്