തൊടുപുഴ : പുളിങ്കുന്ന് കാപ്പിൽ ഡോ. സി.പി. ജോസഫ് (88) ഇംഗ്ലണ്ടിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് ലീക്ക് സെന്റ് മേരീസ് (ഇംഗ്ലണ്ട്) കത്തോലിക്ക പള്ളിയിൽ. ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ ഡോ. സി.പിജോസഫ് ചങ്ങനാശ്ശേരി എസ്.ബികോളേജിൽ നിന്ന് ബിരുദം നേടി. തുടർന്ന് ഓസ്‌ട്രേലിയയിൽ നിന്ന് മെഡിക്കൽ ഡിഗ്രി നേടി. എഡിൻബർഗിൽ നിന്നും ലണ്ടനിൽ നിന്നും എഫ്.ആർ.സി.എസ്. നേടി. യു.കെ.യിൽ നാഷണൽ ഹെൽത്ത് സർവ്വീസിൽ ദീർഘകാലം സേവനമനുഷ്ടിച്ചു. ആഫ്രിക്കയിലും കേരളത്തിൽ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിലും വാഗമൺ മിഷൻ ഹോസ്പിറ്റലിലും പ്രവർത്തിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പ്രതിഫലം വാങ്ങാതെ ജോലി ചെയ്യുകയായിരുന്നു. സഹോദരങ്ങൾ : സി.പി വർഗ്ഗീസ് , സി.പി. മാത്യു, പരേതരായ സി.പി. കുരുവിള , ആനിയമ്മ കണ്ടത്തിൽ , സിസിലി, മറിയാമ്മ , പെണ്ണമ്മ .