ചേർത്തല:തണ്ണീർമുക്കത്തെ മത്സ്യഗ്രാമം പദ്ധതിക്ക് പിന്തുണയുമായി മത്സ്യവകുപ്പിന്റെ നിരവധി പദ്ധതികളുടെ ഉദ്ഘാടനം 28ന് മണ്ണേൽ 521-ാംനമ്പർ മത്സ്യ സഹകരണ സംഘത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. വേമ്പനാട് സംരക്ഷണപദ്ധതിയുടെ ഭാഗമായി ഇതിനകം വ്യത്യസ്തങ്ങളായ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നത്. പദ്ധതി നടത്തിപ്പിനായി മത്സ്യ ഭവന്റെ സബ്‌സെന്ററും കളക്ഷൻ സെന്ററും ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം മത്സ്യ സംഘത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് മത്സ്യ ഭവന്റെ കെട്ടിട നിർമ്മാണ പ്രവർത്തനത്തിനും തുടക്കം കുറിക്കും.തണ്ണീർമുക്കം മണ്ണേൽ റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്റി നിർവഹിക്കും.നാല് കോടിയിലധികം രൂപ പഞ്ചായത്തിന്റെ പശ്ചാത്തല വികസനത്തിനായി പ്രത്യേകം അനുവദിച്ച് നൽകിയ മന്ത്റി മേഴ്‌സികുട്ടിയമ്മയെ ചടങ്ങിൽ ആദരിക്കും. ചടങ്ങിൽ മന്ത്റി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.എ.എം ആരിഫ് എം.പി മുഖ്യാതിഥിയാകും.