ചാരുംമൂട്: കെ.പി. റോഡിൽ നിയന്ത്രണം വിട്ട കാറ് ട്രാൻസ്ഫോമറിൽ ഇടിച്ച ശേഷം തോട്ടിലേക്കു മറിഞ്ഞു. വാഹനം ഓടിച്ചിരുന്നയാൾ അത്ഭുതകരമായി രക്ഷപെട്ടു. അടൂർ അനിൽ കോട്ടേജിൽ ജോണാണ് വാഹനം ഓടിച്ചിരിരുന്നത്. ജോൺ മാത്രമാണ് കാറിലുണ്ടായിരുന്നത്.പരിക്കേറ്റ ഇയാളെ അടൂരുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ നൂറനാട് ആശാൻ കലുങ്കിൽ വച്ചായിരുന്നു അപകടം. റോഡരികിൽ ഇരുന്ന
ബൈക്ക് ഇടിച്ച് മറിച്ച ശേഷം മുന്നോട്ടുവന്നാണ് കാറ് ട്രാൻസ്ഫോമറിൽ ഇടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.