ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്ത് 2020 - 21 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി നടന്ന വികസന സെമിനാർ പ്രസിഡന്റ് വി.ഗീത ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എ.എ.സലീം അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജ ഓമനക്കുട്ടൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശാന്താ ശശാങ്കൻ, സെക്രട്ടറി എം.ഷാജഹാൻ, അംഗങ്ങളായ സന്തോഷ് കുമാർ, ബഷീർ കുന്നുവിള, എസ്.എ.റഹീം, എൻ. അജയൻ പിള്ള , ബിജി സുഗതൻ ,വി.രാജു, ദീപ, ബിന്ദു ഷംസുദീൻ, സുനിത, രാജി, സജീവ്, ലൈല തുടങ്ങിയവർ സംസാരിച്ചു.