പൂച്ചാക്കൽ : എൻ.എസ്.എസ് 785-ാം നമ്പർ പാണാവള്ളി വടക്കുംമുറി കരയോഗത്തിന്റേയും 5650-ാം നമ്പർ ശതാബ്ദി സ്മാരക കരയോഗത്തിന്റേയും നേതൃത്വത്തിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 50-ാമത് സമാധി ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.സി.പി.വിനോദ് കുമാർ, രാമചന്ദ്രൻ നായർ, വേണുഗോപാൽ, രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.