അമ്പലപ്പുഴ : നിരവധി മാലമോഷണക്കേസുകളിലെ പ്രതിയായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ കാട്ടും പുറം വെളി വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന കോയാമോനെ (33) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സ്റ്റേഷൻ അതിർത്തിയിൽ നിരവധി സ്ത്രീകളുടെ മാല ഇയാൾ പിടിച്ചു പറിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.