അമ്പലപ്പുഴ: കാക്കാഴം കാപ്പിത്തോട്ടിൽ നിന്നുള്ള ദുർഗന്ധം അസഹനീയമായതോടെ തോടിന്റെ കരയിലുള്ള കാക്കാഴം സ്ക്കൂളിന് ഇന്നലെ ഉച്ചയ്ക്ക് ശേഷം അവധി നൽകി. ഒന്നു മുതൽ എഴ് ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്കാണ് അവധി നൽകിയത്.
പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ചെമ്മീൻ സംസ്ക്കരണ ശാലകളിൽ നിന്നുള്ള ലക്ഷക്കണിന് ലിറ്റർ മലിനജലം ഈ തോട്ടിലേക്കാണ് പുറം തള്ളുന്നത്.