ചേർത്തല:കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന കത്ത് നിറയ്ക്കൽ സമരം ചേർത്തലയിൽ താലൂക്ക് പ്രസിഡന്റ് ഇ.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടന്ന സമരത്തിൽ സംസ്ഥാന കമ്മറ്റി അംഗം പി.പി.ശശിധരൻ നായർ,വി.എ.സിദ്ധാർത്ഥൻ,എ.കെ.പ്രസന്നൻ,ജി.കാർത്തകേയൻ,കെ.സുഗുണൻ,എസ്.വിജയൻ,ടി.ഡി.ജോസഫ് എന്നിവർ സംസാരിച്ചു.