ആലപ്പുഴ: ഉച്ചഭാഷിണികൾ ഉപയോഗിച്ചുള്ള കലാപരിപാടികൾ രാത്രി 10 വരെ മാത്രം നടത്തിയാൽ മതിയെന്ന അധികൃതരുടെ നിർദ്ദേശത്തിനെതിരെ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാൻ സവാക് ജില്ലാ സമ്മേളനം തീരുമാനിച്ചു. സമ്മേളനം ഇടക്കൊച്ചി സലീംകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. നാടക-സിനിമ നടൻ കൈനകരി തങ്കരാജിനേയും ആലപ്പി ഹരിലാൽ,ജോയ് സാക്സ് , രാജേശ്വരി പ്രസാദ്,ബോബൻ സിത്താര,ആലപ്പി സജീവ് എന്നിവരെയും കമാൽ.എം.മാക്കിയിൽ ആദരിച്ചു. അലിയാർ പുന്നപ്ര മുഖ്യപ്രഭാഷണം നടത്തി. സുദർശനൻ വർണം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വിനോദ്കുമാർ അചുംബിത,മാലൂർ ശ്രീധരൻ,പൂച്ചാക്കൽ ഷാഹുൽ,നെടുമുടി അശോക് കുമാർ എന്നിവർ സംസാരിച്ചു. കൃഷ്ണകുമാർ നെടുമുടി സ്വാഗതവും സുന്ദരൻ കുറുപ്പുശേരി നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.കെ.വിജയൻ(പ്രസിഡന്റ്),ആലപ്പി രമണൻ,പ്രഭാസുദൻ രാമങ്കരി(സൈസ് പ്രസിഡന്റുമാർ),രാജേശ്വരി പ്രസാദ്(സെക്രട്ടറി),ലീലാ കായംകുളം,ബോബൻ സിത്താര(ജോയിന്റ് സെക്രട്ടറിമാർ),ഉണ്ണികൃഷ്ണൻ നെടുമുടി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.