ആലപ്പുഴ:ഉന്നതവിദ്യാഭ്യാസ വകുപ്പ് അസാപ്പിന്റെ (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ നാളെ മുതൽ മാർച്ച് ഒന്ന് വരെ ചേർത്തലയിലെ നൈപുണ്യ സ്കൂൾ ഒഫ് മാനേജ്മെന്റിൽ നടക്കും.ഭക്ഷ്യ വകുപ്പിലെ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്താനാണ് ഹാക്കത്തോൺ(വിവര സാങ്കേതിക രംഗത്തെ പുതിയ പ്രവണതകളും ആശയങ്ങളും സൂത്രവിദ്യകളും പങ്കുവയ്ക്കാനും കൈമാറാനുമുള്ള സംഗമം) ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഓൺലൈൻ ഹാക്കത്തോണിലൂടെ വകുപ്പിലെ പ്രാഥമിക പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 ടീമുകളായിരിക്കും പങ്കെടുക്കുക.

ഓർഗനൈസിംഗ് സെക്രട്ടറി ഡോ.അബ്ദുൾ ജബ്ബാർ അഹമ്മദ്, അസാപ് കേരള ഐ.ടി.ഹെഡ് പ്രൊഫ.വിജിൽ കുമാർ, പ്രോഗ്രാം മാനേജർ ആര്യപണിക്കർ, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് പ്രകാശ്,നൈപുണ്യ സ്കൂൾ ഒഫ് മാനേജ്മെന്റ് പ്രൊഫ.വിഷ്ണു.ജി, പ്രോഗ്രാം മാനേജർ ബിബിൻദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.