ആലപ്പുഴ: മലയാലപ്പുഴ ക്ഷേത്രത്തിൽ പൊങ്കാലയും തൃക്കൊടിയേറ്റും മാർച്ച് 5 ന് ക്ഷേത്ര തന്ത്രി അടിമുറ്റത്തുമഠം പരമേശ്വര ഭട്ടതിരിപ്പാടിന്റെമുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് ക്ഷേത്രഉപദേശക സമിതി ഭാരവാഹികളായ ഗോപാലകൃഷ്ണൻ നായർ,ഡി.ശിവദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.15 ന് പത്തനംതിട്ട കളക്ടർ പി.ബി.നൂഹ്,കോവിൽമല രാജാവ് രാജാ രാജമന്നൻ,തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.എസ്.രവി,ചലച്ചിത്ര താരങ്ങളായ മല്ലിക സുകുമാരൻ,സുധീർ കരമന,പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ എന്നിവർ ഭദ്രദീപം തെളിയിച്ച് പൊങ്കാല മഹോത്സവം ഉദ്ഘാടനം ചെയ്യും. 11 നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് വൈകിട്ട് 7.45 ന് കൊടിയേറും.തുടർന്ന് സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസി‌ഡന്റ് അഡ്വ.എൻ.വാസു ഉദ്ഘാടനം ചെയ്യും. ദേവസ്വം ബേർഡ് മെമ്പർ അഡ്വ.എൻ.വിജയകുമാർ മുഖ്യാതിഥിയാകും.