ആലപ്പുഴ: ഏപ്രിൽ രണ്ട് മുതൽ അഞ്ചുവരെ ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നിന് നെടുമുടി പൂപ്പള്ളി ജംഗ്ഷനിൽ കർഷക തൊഴിലാളി സംഗമം നടക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് എ.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.മുൻകാല കർഷക തൊഴിലാളികളെ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആദരിക്കും.
നവതി ആഘോഷിക്കുന്ന എൻ.കെ.കമലാസനനെ മന്ത്രി പി.തിലോത്തമൻ ആദരിക്കും.ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കൃഷ്ണൻ കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് എസ്.കെ.ദാസിനെ അനുസ്മരിക്കും.സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.പുരുഷോത്തമൻ,പി.പ്രസാദ്,ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ, സംഘാടക സമിതി സെക്രട്ടറി കെ.വി.ജയപ്രകാശ്,കുട്ടനാട് മണ്ഡലം സെക്രട്ടറി ബി.ലാലി എന്നിവർ പങ്കെടുത്തു.