ആലപ്പുഴ: പവർ ഹൗസ് വാർഡ് ജമാലുദ്ദീൻ ജുമുഅ മസ്ജിദ് മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ റാലി നടത്തും. വൈകിട്ട് 5 ന് പള്ളിയങ്കണത്തിൽ നിന്ന് പുറപ്പെടും. ശവക്കോട്ട പ്പാലത്തിന് സമീപം പൊതുസമ്മേളനം മസ്താൻപള്ളി ചീഫ് ഇമാം ജഅ്ഫർ സാദിഖ് സിദ്ധീഖി ഉദ്ഘാടനം ചെയ്യും. ജെ.ജെ.എം പ്രസിഡന്റ് എസ്.ഇ.കെ ഇക്ബാൽ അദ്ധ്യക്ഷത വഹിക്കും.