ചേർത്തല:പ്ലാസ്​റ്റിക്കിന് ബദലുമായി ചേർത്തല തെക്ക് അരീപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഹരിതസേനയുടെ ഭവന സന്ദർശനം നാളെ രാവിലെ 10ന് നടക്കും. സ്‌കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ആയിരം തുണി സഞ്ചികൾ സ്‌കൂളിന്റെ ചു​റ്റുവട്ടമുള്ള ആയിരം കുടുംബങ്ങൾക്ക് വിതരണം ചെയ്യും. ഹരിതസേന കൺവീനർ സിമി.ആർ.കൃഷ്ണന്റെ നേതൃത്വത്തിൽ തുണി സഞ്ചിയോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്ന നോട്ടീസുകളും, ലഘുലേഖകളും വിതരണം ചെയ്യും. പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് ഉദ്ഘാടനം നിർവഹിക്കും.