കറ്റാനം: ഭരണിക്കാവ് പഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.ഉച്ചയ്ക്ക് രണ്ടി​ന് മന്ത്രി വി.എസ്. സുനിൽകുമാർ കേരഗ്രാമത്തിന്റെയും കേര നന്മ പദ്ധതിയുടേയും ഉദ്ഘാടനം നിർവഹിക്കും. അഡ്വ. യു. പ്രതിഭ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ജീവനി പോഷകത്തോട്ടം തൈ വിതരണോദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് നിർവഹിക്കും.ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത ജി. പണിക്കർ പദ്ധതി വിശദീകരിക്കും.