പൂച്ചാക്കൽ : പള്ളിപ്പുറം കടവിൽ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ മകം തൊഴൽ മാർച്ച് 8 ന് ഉച്ചയ്ക്ക് 1 മുതൽ നടക്കും. 6 ന് രാവിലെ 8ന് ഭാഗവത പാരായണം, 11.30 ന് കളഭാഭിഷേകം, വൈകിട്ട് 5ന് ചാക്യാർകൂത്ത്. 7 ന് രാവിലെ 8ന് നാരായണീയ പാരായണം ,10 ന് ദ്രവ്യ കലശാഭിഷേകം, വൈകിട്ട് 7ന് ആദ്ധ്യാത്മിക പ്രഭാഷണം, 8.30 ന് നൃത്തസന്ധ്യ. 8 ന് രാവിലെ 4 ന് അഷ്ടാഭിഷേകം, 10 ന് പ്രഭാഷണം ,11 ന് മേജർസെറ്റ് പഞ്ചവാദ്യം. വൈദിക ചടങ്ങുകൾക്ക് മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികനാകും. ടി.ജി രഘുനാഥപിള്ള, സി.ജി.സോമൻ, വിജയകുമാർ, ജയപ്രകാശ്, പങ്കജാക്ഷൻ പിള്ള എന്നിവർ നേതൃത്വം നൽകും.