ആലപ്പുഴ: സർക്കാർ പ്രഖ്യാപിച്ച മദ്യനയം സ്വാഗതം ചെയ്യുന്നതായി ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. സർക്കാരിന് നൽകിയ നിവേദനങ്ങളിലെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിൽ ഗാന്ധിയൻ ദർശനവേദി യോഗം സംതൃപ്തി രേഖപ്പെടുത്തി. വൈസ് ചെയർമാൻ പി.ജെ. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല മുഖ്യപ്രഭാഷണം നടത്തി. ജോർജ് തോമസ് ഞാറക്കാട്, അഡ്വ. ബി. ഗിരീഷ്, അഡ്വ. ദിലീപ് ചെറിയനാട്, ഇ. ഷാബ്ദീൻ, ഷീല ജഗധരൻ, എം.എ. ജോൺ മാടമന, ആന്റണി കരിപ്പാശേരി, ബി. സുജാതൻ എന്നിവർ പങ്കെടുത്തു.